വിൽക്കാനാവുന്നില്ല; കഷ്ടപ്പെട്ട് വിളയിച്ച പച്ചക്കറി ഉഴുത് മറിച്ച് കർഷകർ; ദുരിതം

ottappalam-25
SHARE

ലോക്ഡൗണിൽ പച്ചക്കറി വിറ്റഴിക്കാനാകാതെ കര്‍ഷകര്‍. ഹോര്‍ട്ടികോര്‍പ്പ് പോലും ഇടപെടുന്നില്ലെന്നാണ് പരാതി. ഒറ്റപ്പാലം പനമണ്ണ സ്വദേശികളായ കർഷകര്‍ പച്ചക്കറി കൃഷി ഉഴുതുമറിച്ച് ഒഴിവാക്കി. ഒറ്റപ്പാലം പനമണ്ണ മല്ലിപ്പറമ്പിൽ കനകരാജൻ- ജയരാജൻ സഹോദരങ്ങളുടെ മാസങ്ങൾ നീണ്ട അധ്വാനമാണു വിഫലമായത്.

വിളവെടുത്ത നാലു ടണ്ണോളം പച്ചക്കറി വിറ്റഴിക്കാന്‍ സാധിച്ചില്ല. ഇതിനോടകം മൂന്നു ടണ്ണോളം പച്ചക്കറി ഉഴുതു മറിച്ചു. വെണ്ട, പയർ, വെള്ളരി, മത്തൻ, ചുരങ്ങ, പടവലൻ, ഉൾപ്പെടെ ഒന്നര ഏക്കർ കൃഷിയിടത്തിലാണ് പച്ചക്കറി കൃഷിയിറക്കിയത്. മൊത്തക്കച്ചവടക്കാര്‍ വരാതായതോടെ പൊതുവിപണിയില്‍ വിറ്റഴിക്കാനാകുന്നില്ല. ഹോർട്ടി കോർപ്പുമായി പല തവണ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നാണു ഇവരുടെ പരാതി. 

വിപണി മൂല്യം കണക്കാക്കിയാൽ ആകെ ഒരു ലക്ഷത്തിലേറെ രൂപയുടെ മാത്രമാണ് വിളവെടുത്തത്. ഇനി ശേഷിക്കുന്ന പച്ചക്കറിയെങ്കിലും കാലതാമസം കൂടാതെ ആരെങ്കിലും ഏറ്റെടുക്കണമെന്നാണ് ഇൗ കർഷകരുടെ ആവശ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...