കരാർ പുതുക്കാതെ കോഴിക്കോട് കോർപറേഷൻ; മഹിളാ മാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

mahilamall-25
SHARE

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു  കോഴിക്കോട്ട് തുടങ്ങിയ  ഇന്ത്യയിലെ ആദ്യ വനിതാ മാളിന് പൂട്ടുവീഴുന്നു. കെട്ടിട ഉടമയുമായി  മാള്‍ നടത്തിപ്പുകാരായ  കോര്‍പറേഷന്‍ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയ കരാര്‍ ഈ മാസം അവസാനിക്കും. അതേ സമയം കരാര്‍ പുതുക്കണമെന്നും സംരംഭകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സമരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. 

ഏറെ പ്രതീക്ഷയോടെ 2018 ല്‍ 79 വനിതാ സംരഭകരുമായിട്ടായിരുന്നു  വനിതാ മാള്‍ ആരംഭിച്ചത്. ഭൂരിഭാഗം പേരും കടം എടുത്തും വായ്പ വാങ്ങിയുമൊക്കെയാണ് മാളില്‍ കട തുടങ്ങിയത്.ഒരു വര്‍ഷവും നാലുമാസവും മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. അതും ഒട്ടും കച്ചവടമില്ലാതെ .  അപ്പോഴേക്കും മിക്കവരും വലിയ കടക്കെണിയിലായിട്ടുണ്ട്.വാടക നല്‍കുന്നതുമായി ബന്ധപ്പെട്ട നടത്തിപ്പുകാരും സംരഭകരും തമ്മിലുണ്ടായ തര്‍ക്കം സമരത്തിലേക്കും കേസിലേക്കുമൊക്കെ നയിച്ചു. നിലവില്‍ 22 സംരഭകാരണ് വനിതാ മാളിലുള്ളത്. . കെട്ടിട ഉടമയുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് കോര്‍പറേഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പിന്റെ തീരുമാനം. കച്ചവടക്കാര്‍ക്ക് കിട്ടാനുള്ള നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമായതുമില്ല. ഈ സാഹചര്യത്തിലാണ് കച്ചവടക്കാര്‍ക്ക് പിന്തുണയുമായി കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.

കച്ചവടം ഇല്ലാതെ വാടക ലഭിക്കാതെ നടത്തിപ്പുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് യൂണിറ്റി ഗ്രൂപ്പ് പറയുന്നത്.കച്ചവടക്കാരെപ്പോലെതന്നെ കടക്കെണിയിലാണ് തങ്ങളെന്നും അവര്‍ പറയുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...