കുതിരാൻ ദേശീയപാതയിലേക്ക് ചാഞ്ഞ് വൻമരങ്ങൾ; മുറിച്ചുമാറ്റി വനംവകുപ്പ്; ആശ്വാസം

trees-21
SHARE

തൃശൂർ കുതിരാൻ ദേശീയപാതയിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റി. മഴക്കാലം അടുത്തിരിക്കെ, യാത്രക്കാർക്ക് അപകടം വരാതിരിക്കാനാണ് ഇങ്ങനെ മരങ്ങൾ മുറിച്ചത്.

പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലുള്ള പ്രദേശത്തെ മരങ്ങളാണ് മുറിച്ചത്. കുതിരാൻ ദേശീയപാതയിൽ അപകടകരമായ നിൽക്കുന്ന ഒട്ടേറെ മരങ്ങളുണ്ട്. 2018ലെ പ്രളയത്തിൽ മരങ്ങൾ കടപുഴകി റോഡിലേക്ക് വീണിരുന്നു. അന്ന്, കാർ യാത്രക്കാരന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അന്നുതൊട്ടേ ആവശ്യങ്ങൾ ഉയർന്നിരുന്നു. മാത്രവുമല്ല, മരങ്ങൾ ഇടയ്ക്കിടെ റോഡിലേക്ക് വീണ് ഗതാഗതം തടസം സംഭവിക്കുന്നതും പതിവാണ്.

ഓക്സിജൻ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡ് കൂടിയായതിനാൽ മരങ്ങൾ വേഗം മുറിച്ചുമാറ്റാൻ ഉത്തരവിടുകയായിരുന്നു. നിലവിൽ പതിനഞ്ചിലധികം മരങ്ങൾ മുറിച്ചു നീക്കി. ഇനിയും പതിനഞ്ച് മരങ്ങൾ മുറിച്ച് നീക്കാൻ ഉണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...