സര്‍ക്കാര്‍ ഒാഫീസിന്റെ വാടക ലഭിക്കുന്നില്ല; വടകരയിൽ ഉടമകളുടെ പരാതി

rentwb
SHARE

കോഴിക്കോട് വടകരയില്‍ സര്‍ക്കാര്‍ ഒാഫീസിന്റെ വാടക ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉടമകള്‍. എടച്ചേരി സബ് രജിസ്ര്ടാര്‍ ഒാഫീസിന്റെ വാടക ഏഴുവര്‍ഷമായി ലഭിക്കുന്നില്ലെന്നാണ് പരാതി.

വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച പണവുമായാണ് കുറുങ്ങോട്ട് ശ്രീധരനും സഹോദരങ്ങളും ഈ കെട്ടിടം പണിതത്.വാടക കൃത്യമായി ലഭിക്കുമെന്ന ഉറപ്പിന്‍മേലാണ് സബ് രജിസ്ട്രാര്‍ ഒാഫീസ് പ്രവര്‍ത്തിക്കാന്‍ 2009 തില്‍ കെട്ടിടം കൈമാറിയത്.ഏഴു മുറികള്‍ അടങ്ങിയ കെട്ടിടത്തിന് 6976 രൂപായിരുന്നു വാടക ഉറപ്പിച്ചത്. എന്നാല്‍ ഇതിലും കുറഞ്ഞ വാടകയാണ് ലഭിച്ചത്.

വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. 2015 മുതല്‍ വാടക ലഭിക്കുന്നില്ലെന്നാണ് പരാതി.

.കുടിശിക നല്‍കി കെട്ടിടം ഒഴിയണമെന്ന ആവശ്യമാണ് ഉടമകള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. വിവിധ മന്ത്രിമാര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പരിഹരിക്കപ്പെട്ടില്ല.

MORE IN NORTH
SHOW MORE
Loading...
Loading...