വടകരയില്‍ ദേശീയപാതാ വികസനം; സര്‍വീസ് റോഡില്ലാതെ ഒറ്റപ്പെട്ട് കുടുംബങ്ങൾ

vadakarawb
SHARE

കോഴിക്കോട് വടകരയില്‍ ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളില്‍ സര്‍വീസ് റോഡില്ലാത്തത് എണ്‍പതോളം കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നു. റോഡിലേക്ക് കടക്കാനാകാതെ ഒറ്റപ്പെട്ട് കിടക്കുകയാണ് കുടുംബങ്ങള്‍.ദേശീയപാത ആറുവരിയാക്കുന്ന ജോലിയാണ് വടകര ഭാഗത്ത് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജനവാസ മേഖലയിലാണ് ജോലി നടക്കുന്നത്. എന്നാല്‍ പാലയാട് മുതല്‍ മൂരാട് വരെയുള്ള എഴുന്നൂറ് മീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡില്ല. എണ്‍പതോളം കുടുബങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് കടക്കാനാകാത്ത സ്ഥിതിയാണ്. മറുവശത്ത് റെയില്‍പാളമാണ്.പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...