വെള്ളരിക്കുണ്ട് പാത്തിക്കരയിലെ ജലനിധി കുടിവെള്ള പദ്ധതി നോക്കുകുത്തിയാകുന്നു

waterproject-04
SHARE

നിർമാണത്തിലെ അപാകത മൂലം കാസർകോട് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ ജലനിധി കുടിവെള്ള പദ്ധതി നോക്കുകുത്തിയാകുന്നു. പട്ടികവർഗ കോളനികൾ ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് ഗുണം ലഭിക്കേണ്ട  പദ്ധതിയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.  

ബളാൽ പഞ്ചായത്തിലെ പാത്തിക്കരയില്‍ കുടിവെള്ളത്തിനായി 32 ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയാണിത്. ജലസംഭരണിയും പമ്പ് ഹൗസുമാണ് അഞ്ച് വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയാവുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം കുറച്ച് നാളുകൾ ജലവിതരണം നടന്നിരുന്നു. എന്നാല്‍ പിന്നീട് വേനലായപ്പോള്‍ പമ്പ് ചെയ്യാനാകാതെ മുടങ്ങി. പാത്തിക്കര, മയ്യക്കുടി എന്നീ പട്ടിക വർഗ കോളനികളിലെ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതി വിഹിതം അടച്ച് കാത്തിരിക്കുകയാണ്. 

പദ്ധതിക്ക് വേണ്ട അളവുകള്‍ പാലിക്കാതെ മോട്ടര്‍ സ്ഥാപിച്ചതാണ് ജലവിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളും പമ്പ് ഹൗസും കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്.

MORE IN NORTH
SHOW MORE
Loading...
Loading...