എല്‍.പി.ജി ക്ഷാമത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായി ഓട്ടോ തൊഴിലാളികൾ

lpg-auto-03
SHARE

എല്‍.പി.ജി ക്ഷാമത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായി കോഴിക്കോട് നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍. നഗരത്തില്‍ ആവശ്യത്തിന് എല്‍.പി.ജി സ്റ്റേഷനുകളില്ലെന്നും ഉള്ളവ എപ്പോഴും തകരാറിലാണെന്നുമുള്ള പരാതിയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍.

ദിനംപ്രതിയെന്നോണം പെട്രോള്‍–ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടാവുമ്പോഴും ആശ്വാസത്തിലായിരുന്ന‌ു നഗരത്തിലെ എല്‍.പി.ജി ഓട്ടോ തൊഴിലാളികള്‍.എന്നാല്‍ എല്‍.പി.ജി ക്ഷാമത്തെത്തുടര്‍ന്ന് ഒരാഴ്ചയായി വണ്ടി പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.സ്റ്റേഷനുകളില്‍ ഗ്യാസ് തീര്‍ന്നതിന് ശേഷമാണ് ഉടമകള്‍  ഓര്‍ഡര്‍ ചെയ്യുന്നതെന്ന പരാതിയുമുണ്ട്.അത് കൊണ്ട് തന്നെ ഇന്ധനമെത്താന്‍ ഒരാഴ്ചയെടുക്കും.  

നഗരപരിധിക്കുള്ളില്‍ മൂന്നിടത്താണ് എല്‍.പി.ജി സ്റ്റേഷനുകളുള്ളത്.ഇതില്‍ രണ്ടിടത്തെ ഇന്ധനക്ഷാമം മൂലം ഓട്ടോകളെല്ലാം എത്തുന്നത് ഒരു പമ്പിലേക്കാണ്.  ആയിരത്തോളം വരുന്ന നഗരത്തിലെ എല്‍.പി.ജി ഓട്ടോകള്‍ക്ക് ഇത് പര്യാപ്തമല്ല.ബുദ്ധിമുട്ടുമൂലം കിലോമീറ്ററുകള്‍ സഞ്ചരിച്ച് മുക്കത്തും കൊണ്ടോട്ടിയിലുമുള്ള പമ്പുകളിലെത്തിയാണ് ഇപ്പോള്‍ ഇന്ധനം നിറയ്ക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...