ബാണാസുരസാഗര്‍ ഡാം തുറന്നു; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി

banasurasagar-dam-1
SHARE

കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി വയനാട് ബാണാസുരസാഗര്‍ ഡാം തുറന്നു. പ്രതിദിനം കരമാന്‍തോട് വഴി ഇരുപത്തി അയ്യായിരം മീറ്റര്‍ ക്യൂബ് വെള്ളമാണ് ഒഴുക്കി വിടുന്നത്. പടിഞ്ഞാറത്തറയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ഡാം തുറന്നത്. സാധാരണ ഏപ്രില്‍ മാസത്തില്‍ തുറന്നിരുന്ന ഡാമാണ് ഇത്തവണ ഒരുമാസം മുന്‍പ് തുറക്കേണ്ടിവന്നത്. ഇനി പുഴയിലുള്ള ശുദ്ധജല പദ്ധതികളില്‍ വെള്ളം സുലഭമായി ലഭ്യമാകും. കൃഷിക്കും സഹായകരമാണ്. എന്നാല്‍ ‍ഡാമിന്റെ ചരിത്രത്തിലെ ഏറ്റെവും കുറഞ്ഞ ജലനിരപ്പാണ് ഇപ്പോഴുളളത്. പുറത്തേക്ക് ഒഴുക്കുന്ന അത്രതന്നെ ജലം ബാഷ്പീകരണത്തിലൂടെയും നഷ്ടമാകുന്നുണ്ട്.

മഴക്കാലത്ത് കൂടുതല്‍ വെളളം തുറന്ന് വിടുന്നത് കൃഷിനാശത്തിനും കാരണമാകാറുണ്ട്. ഡാമുണ്ടെങ്കിലും അതിന്റെ പ്രയോജനം നാട്ടുകാര്‍ ലഭിക്കാറില്ലെന്ന പരാതിയും ഇതുവരെ പരിഹരിക്കാനായില്ല.

MORE IN NORTH
SHOW MORE
Loading...
Loading...