കാട്ടാനയെ പ്രതിരോധിക്കാൻ ചക്ക വെട്ടി കളഞ്ഞ് കര്‍ഷകര്‍; തീരാദുരിതം

jackwb
SHARE

കാട്ടാനയെ പ്രതിരോധിക്കാന്‍ പുരയിടത്തിലെ പ്ലാവില്‍ കായ്ച്ച ചക്ക വെട്ടി കളഞ്ഞ് വയനാട്ടിലെ കര്‍ഷകര്‍. ചക്ക കഴിക്കാനായി നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം കൃഷിയും നശിപ്പിച്ചാണ് മടങ്ങുന്നത്. 

വീട്ടു വളപ്പില്‍ പ്ലാവുണ്ടെങ്കിലും അതിലെ ചക്ക പഴുത്ത് കഴിക്കാനുള്ള ഭാഗ്യം വനാതിര്‍ത്തി ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്കില്ല. പഴുക്കാനായി കാത്തിരുന്നാല്‍ ചക്കയ്ക്കൊപ്പം പുരയിടത്തിലെ മറ്റ് കൃഷികളും നഷ്ടമാകും. ചക്കയുടെ രുചി തേടി നാട്ടിലേക്കിറങ്ങുന്ന കാട്ടാനകള്‍ മനുഷ്യജീവനും ഭീഷണിയാണ്. അതുകൊണ്ട് ജീവനും സ്വത്തും സംരക്ഷിക്കാന്‍ ചക്ക മുഴുവന്‍ വെട്ടി മാറ്റുകയാണ് കര്‍ഷകര്‍. മതിലും വൈദ്യുത വേലിയുമെല്ലാം മറികടന്നാണ് ചക്ക തേടി കാട്ടാനകള്‍ പ്ലാവിന്‍ ചുവട്ടിലെത്തുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...