ബത്തേരി മുതല്‍ വെള്ളരിക്കുണ്ട് വരെ വിത്ത് സത്യഗ്രഹ യാത്ര; കർഷകർക്ക് പിന്തുണ

seed-yathra
SHARE

കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിത്ത് സത്യഗ്രഹ യാത്ര. വയനാട് ബത്തേരിമുതല്‍ കാസര്‍കോട് വെള്ളരിക്കുണ്ട്്വരെയാണ് വിത്ത് പ്രദര്‍ശനവും കൈമാറ്റവും നടക്കുന്നത്. എല്ലാവര്‍ഷവും നടത്തിയിരുന്ന വിത്തുത്സവമാണ് ഇത്തവണ വിത്ത് യാത്രയാക്കി മാറ്റിയത്. ഒപ്പം കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പരിപാടികളും. 

അന്യംനിന്നുപോകുന്ന വിത്തുകള്‍ സംരക്ഷിക്കാനാണ് യാത്ര. വിത്തുകള്‍ വാങ്ങിയും കൊടുത്തും യാത്ര നാളെ വെള്ളരിക്കുണ്ടില്‍ അവസാനിക്കും. യാത്ര കടന്നുപോകുന്ന വഴികളില്‍ എല്ലാദിവസവും കര്‍ഷക മഹാപഞ്ചായത്ത് സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...