ഗെയ്ല്‍ പൈപ്പ് ലൈന്‍; നെല്‍വയല്‍ അധികൃതര്‍ കൃഷിയോഗ്യമാക്കി

gaillandwb
SHARE

കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തില്‍  ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് ഉപയോഗശൂന്യമായ നെല്‍വയല്‍ അധികൃതര്‍ കൃഷിയോഗ്യമാക്കി തുടങ്ങി. പദ്ധതിക്കായി കുഴിയെടുത്തതിനെത്തുടര്‍ന്ന് ഉപയോഗശൂന്യമായ കൃഷിയിടങ്ങളെപ്പറ്റി മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

അഞ്ച് വര്‍ഷമായി കൃഷിയിറക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു കോട്ടൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍.ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായി ഇരുപത് മീറ്റര്‍ വീതിയില്‍ കൃഷിയിടം ഇളക്കിമറിച്ചതോടെയാണ് കൃഷിയിറക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ അധികൃതര്‍ സ്ഥലം കൃഷി യോഗ്യമാക്കിത്തുടങ്ങിയതോടെ വര്‍ഷങ്ങളായുളള പരാതിക്കാണ് പരിഹാരമാവുന്നത്.കുന്നരംവെള്ളി പള്ളിക്ക് താഴെയാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് 

കുഴികള്‍ നികത്തി തുടങ്ങിയത്. യന്ത്രങ്ങള്‍ കടന്ന് പോയ വഴികളില്‍  മഴ പെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു.െനച്ചാട്, നടുവന്നൂര്‍, 

കോട്ടൂര്‍ മേഖലകളിലാണ് പ്രധാനമായും കൃഷിയിടങ്ങള്‍ ഉപയോഗ്യശൂന്യമായിരുന്നത്.ചിലയിടങ്ങളില്‍ തോടുകളുടെ ഒഴുക്ക് ഗതിമാറിയിരുന്നു.അഞ്ച് 

വര്‍ഷത്തോളമായി കര്‍ഷകര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

MORE IN NORTH
SHOW MORE
Loading...
Loading...