കൃഷിക്കും പരിസ്ഥിതിക്കും ഊന്നല്‍; തനത് ഉൽപന്നങ്ങൾ വിപണിലെത്തിക്കാന്‍ വയനാടൻ ബജറ്റ്

wayanadbwb
SHARE

കൃഷിക്കും പരിസ്ഥിതി സംരക്ഷണത്തിനും വിനോദ സഞ്ചാര മേഖലക്കും പ്രാധാന്യം നൽകി വയനാട് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക ബജറ്റ്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും തനത് കാർഷിക ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കാനും  വയനാടൻ മഞ്ഞൾ ബ്രാൻഡ് ചെയ്യാനും ബജറ്റിൽ പദ്ധതികളുണ്ട്.

കൃഷി, പരിസ്ഥിതി സംരക്ഷണം, ടൂറിസം, വിദ്യാഭ്യാസം ,ആരോഗ്യം ,തുടങ്ങിയ മേഖലകൾക്കാണ് മുൻഗണന.പരിസ്ഥിതി സംരക്ഷണവും ടൂറിസം വളർച്ചയും ലക്ഷ്യംവെച്ച് ജൈവപാർക്ക് സ്ഥാപിക്കും. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പുതിയ ടൂറിസം 

കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വയനാടൻ കാപ്പി മാതൃകയിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഓരോ തന്നത് ഉൽപന്നങ്ങൾ വിപണിയിലിറക്കും. ജില്ലാ പഞ്ചായത്ത് നേരിട്ട് വയനാടൻ മഞ്ഞൾ ബ്രാൻഡ് ചെയ്യും.

ഇടത്താവളം എന്ന പേരിൽ ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ വിശ്രമിക്കാൻ കേന്ദ്രവും ഒരുക്കും. അവയവം മാറ്റിവച്ചവർക്കും രോഗികൾക്കും ചികിത്സ 

സഹായപദ്ധതിയും തയ്യാറാക്കുന്നുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...