സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ്; മാറ്റി സ്ഥാപിക്കുന്നതിൽ തീരുമാനം ഉടൻ

lorry-24
SHARE

കോഴിക്കോട് സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് മാറ്റുന്ന കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കോര്‍പ്പറേഷന്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി മേയര്‍ ബീന ഫിലിപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. 

2017ലാണ് സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് മാറ്റണമെന്ന ആവശ്യം ആദ്യമുയര്‍ന്നത്. ലോറി പാര്‍ക്കിങിന്‍റെ മറവില്‍ സാമൂഹിക വിരുദ്ധ ശല്യവും ലഹരിമരുന്ന് വ്യാപാരവും വ്യാപകമായതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.  എന്നാല്‍ നാളിതുവരെ തീരുമാനം നടപ്പാക്കാനായില്ല. പുതിയ കൗണ്‍സിലിനു മുന്നിലും വിഷയം കീറാമുട്ടിയാണെങ്കിലും ഉടന്‍ തീരുമാനമെടുക്കാനാണ് നീക്കം. ബീച്ചിന് സമീപത്ത് തന്നെയുള്ള സ്വകാര്യ സ്ഥലം ഏറ്റെടുത്ത് ലോറി പാര്‍ക്കിങ്ങിനായി അനുവദിക്കാനാണ് സാധ്യതയേറെ. മീഞ്ചന്തയിലെ പാര്‍ക്കിങ് സംവിധാനത്തോട് ലോറി ജീവനക്കാരും ഉടമകളും  പൂര്‍ണമായും മുഖം തിരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. 

സൗത്ത് ബീച്ചിലുള്ള തുറമുഖ വകുപ്പിന്‍റെ സ്ഥലം ഏറ്റെടുത്താല്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കാന്‍ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ തുറമുഖവകുപ്പിന് അത്ര താല്‍പ്പര്യം പോര. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ധം ഉണ്ടായാല്‍ തുറമുഖ വകുപ്പ് വിട്ടുവീഴ്ച്ച ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

MORE IN NORTH
SHOW MORE
Loading...
Loading...