വകുപ്പുകളുടെ ഏകോപനമില്ല; ബീനാച്ചി- പനമരം റോഡ് നിർമാണം വൈകുന്നു

wayanad-20
SHARE

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് വയനാട് ബീനാച്ചി–പനമരം റോഡിന്റെ നിര്‍മാണം വൈകുന്നതിന് കാരണം. കരാര്‍ നല്‍കി രണ്ടുവര്‍ഷമായിട്ടും നിര്‍മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായി. രണ്ടുമാസത്തിനുള്ളില്‍ പതിനാറു കിലോമീറ്റര്‍ ദൂരം പണി പൂര്‍ത്തികരിക്കാമെന്നാണ് ഒടുവില്‍ കരാറുകാരന്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. 

പാതയോരത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തുടങ്ങിയത് ഒരാഴ്ച മുന്‍പാണ്. ഇതിനിടയില്‍ താമരശേരി ചുരം അടച്ചതോടെ കരിങ്കല്ലിന്റെ വരവും നിലച്ചു. വൈദ്യുതി തൂണുകളും കുടിവെള്ള പൈപ്പുമെല്ലാം അവിടെ തന്നെയുണ്ട്. ഇവയെല്ലാം മാറ്റാതെ റോഡ് നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കാരാറുകാരന് ബില്ലും മാറി കിട്ടുന്നില്ല. ഇക്കാര്യങ്ങളെല്ലാം പ്രദേശത്തെ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അതൊന്നും വിലപ്പോയില്ലെന്ന് കരാറുകാരന്‍ പറയുന്നു. അങ്ങനെ ഭരണകക്ഷി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങി.

ഒടുവില്‍ ബത്തേരി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ പതിനഞ്ചിനകം പൊളിച്ചിട്ട ഭാഗത്ത് ടാറിങ് പൂര്‍ത്തിയാക്കാമെന്ന് ധാരണയായി. പൊടിശല്യം ഒഴിവാക്കാന്‍ വെള്ളം തളിക്കാനും തീരുമാനിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...