വണ്ടൂരിൽ തെരുവുനായയുടെ ആക്രമണം; മൂന്ന് വയസുകാരന് പരുക്ക്

dogattack-20
SHARE

മലപ്പുറം വണ്ടൂരില്‍ തെരുവു നായകളുടെ ആക്രമണത്തില്‍ മൂന്നു വയസുകാരന് പരുക്ക്. തെരുവുനായകള്‍ക്കൊപ്പം കാട്ടുപന്നിയടക്കമുളള വന്യമൃഗങ്ങളും ഭീഷണിയാവുന്നതായി നാട്ടുകാര്‍.

മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിനു സമീപത്തെ കോളനിയിലെ പ്രസാദിന്‍റെ മകന്‍ മൂന്നു വയസുകാരന്‍ പ്രബിത്തിനെയാണ് തെരുവു നായക്കള്‍ ആക്രമിച്ചത്. അമ്മ ഷീബ തൊട്ടരികിലുളളപ്പോഴായിരുന്നു ആക്രമണം. ദേഹത്ത് കടിയേറ്റതിന്റെ പാടുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭയിലും പ്രസാദിന്റെ കുടുംബം തെരുവുനായ, കാട്ടുപന്നി ഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം വണ്ടൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ നഴ്സറിയില്‍ വച്ച് നാലു വയസുകാരന് തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റിരുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...