നീലേശ്വരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വീടുകളും വാഹനങ്ങളും പെയിന്‍റടിച്ച് വികൃതമാക്കി

kasarwb
SHARE

കാസർകോട് നീലേശ്വരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. നിരവധി വീടുകളും വാഹനങ്ങളും പെയിന്‍റടിച്ച് വികൃതമാക്കി. കുറ്റവാളികള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. 

ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്ന നീലേശ്വരം പൊടോതുരുത്തി നിവാസികൾ അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. പല വീടുകളുടെയും ചുമരുകൾ പെയിന്‍റടിച്ച് വികൃതമാക്കിയ നിലയിലാണ്. വീട്ടിൽ നിർത്തിയിട്ട ബൈക്കുകൾക്ക് നേരെയും അതിക്രമം ഉണ്ടായി. രണ്ടുദിവസം കഴിഞ്ഞ് ഗൃഹപ്രവേശം നടക്കേണ്ട വ്യക്തിയുടെ വീടും പെയിന്‍റടിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇവിടുത്തെ ചുമരുകളിൽ കത്തികൊണ്ട് കോറിയിട്ടിട്ടുണ്ട്. ഒരുവീട്ടില്‍നിന്ന് മോഷ്ടിച്ച പെയിന്‍റാണ് മറ്റ് വീടുകളിൽ തേച്ചുപിടിപ്പിച്ചത്. ഇവിടുത്തെ വീടും കിണറും പെയിന്‍റൊഴിച്ച് ഉപയോഗ ശൂന്യമാക്കി. സമീപത്തെ വീട്ടിൽ പുറത്ത് അലക്കിയിട്ട വസ്ത്രങ്ങൾ കുത്തിക്കീറിയ നിലയിലാണ്. 

നാട്ടിൽ തന്നെയുള്ള ആരെങ്കിലും മദ്യലഹരിയിൽ ചെയ്തതാകാം എന്നാണ് കരുതുന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തല്‍

MORE IN NORTH
SHOW MORE
Loading...
Loading...