കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ ചെങ്കൽ ക്വാറികൾക്കെതിരെ നാട്ടുകാരുടെ പരാതി

quarry-koppam-06
SHARE

മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ ചെങ്കൽ ക്വാറികൾക്കെതിരെ നാട്ടുകാരുടെ പരാതി. ചെങ്കൽ ഖനനം മൂലം വീടുകൾക്ക് കേടുപാടുകളുണ്ടാകുന്നുവെന്നാണ് പരാതി. പല ക്വാറികളും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

കുറ്റിപ്പുറം പഞ്ചായത്തിൽ കുന്നുംപുറത്തെ ചെങ്കല്‍ ക്വാറികൾക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം സമീപത്തെ വീടുകൾക്കടക്കം പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ ചെങ്കൽ ഖനനം അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അധികൃതരുടെ ഒത്താശയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ക്വാറികളുടെ പ്രവര്‍ത്തനം നിർത്തിയിലെങ്കിൽ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

MORE IN NORTH
SHOW MORE
Loading...
Loading...