മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ആമയൂരിലെ പാറമടകള്‍; നാട്ടുകാര്‍ക്ക് ദുരിതജീവിതം

quarry-koppam-01
SHARE

പാലക്കാട് പട്ടാമ്പി കൊപ്പം ആമയൂരിൽ രണ്ടു പാറമടകൾ മാനദണ്ഡങ്ങൾ പാലിക്കാതെ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. ക്വാറികളിൽ നിന്നുമുളള പൊടിശല്യമാണ് ദുരിതമാകുന്നത്. 

കൊപ്പം പഞ്ചായത്ത് എട്ടാം വാർഡിലെ ആമയൂർ നെടുമ്പ്രക്കാട്ടിലാണ്  രണ്ട് പാറമടകൾ നാട്ടുകാരെ ദുരിതജീവിതത്തിലേക്ക് നയിക്കുന്നത്.

പാറ പൊട്ടിക്കുന്നതിനോടൊപ്പം തന്നെ ക്രഷറിന്റെ പ്രവർത്തനവുമുണ്ട്.

പൊടിശല്യമാണ് പ്രധാനം.  പാറപൊട്ടിക്കുമ്പോൾ ഉണ്ടാവുന്ന പ്രകമ്പനം സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ടാക്കുന്നു. പരാതി പറഞ്ഞിട്ടും ഫലമില്ല.

ഉദ്യോഗസ്ഥർ ആരും അന്വേഷിക്കുകയോ പരിഹാരം കാണുകയോ ചെയ്യുന്നില്ല.  ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

നാല് വർഷങ്ങൾക്ക് മുൻപാണ് നെടുമ്പ്രക്കാട്ടിൽ ആദ്യ ക്വാറി ആരംഭിക്കുന്നത്. ഒരു വർഷം മുൻപ് രണ്ടാമത്തത്തെ പാറമടയും  ആരംഭിച്ചു.

സമീപ പ്രദേശത്ത് വേറെയും ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.

ഏത് സമയതും ക്വാറിയിലേക്ക് എത്തുന്ന വലിയ ടോറസ് ലോറികളുടെ സഞ്ചാരവും നെടുമ്പ്രക്കാട്ടുകാരെ പ്രയാസത്തിലാക്കുന്നു. 

അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് പാറമടകളുടെ പ്രവർത്തനമെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.

MORE IN NORTH
SHOW MORE
Loading...
Loading...