കണ്ണൂർ കുഞ്ഞിമംഗലം -പുതിയ പുഴക്കര യാത്ര ദുസ്സഹം; പ്രതിഷേധം

puzhakkarawb
SHARE

കണ്ണൂർ കുഞ്ഞിമംഗലം -പുതിയ പുഴക്കര റോഡിലൂടെയുള്ള യാത്ര ദുസ്സഹമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ  പ്രതിഷേധം

ശക്തമാക്കുകയാണ് പ്രദേശവാസികളും യാത്രക്കാരും.കുഞ്ഞിമംഗലം - പുതിയ പുഴക്കര റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക്

പൊടിപടലങ്ങളിൽ നിന്നു രക്ഷനേടാൻ മാസ്ക് നിർബന്ധമാണ്. ആണ്ടാംക്കൊവ്വല്‍ മുതല്‍ തെരു കെ.എസ്.ഇ.ബി   ഓഫിസ് വരെയുള്ള മെക്കാഡം ടാറിങ്ങ്  നിര്‍ത്തിവെച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ഏഴിലോട് മുതല്‍ ആണ്ടാംകൊവ്വല്‍ വരെ ടാറിങ്ങ് നടത്തിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിമംഗലം പഞ്ചായത്ത് ഓഫീസ് മുതല്‍ ഏഴിമല റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡാണ് പാതിവഴിയിലായിരിക്കുന്നത്.  വാഹനങ്ങള്‍ പോകുമ്പോള്‍ കല്ലുകള്‍ 

ദേഹത്ത് തെറിക്കുന്നതും പൊടിശല്യം രൂക്ഷമായതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. പൊടി ശല്യം കാരണം വീടൊഴിയേണ്ട അവസ്ഥയിലാണ് പലരും. 

കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്നതും സ്ഥിരം കാഴ്ചയാണ്. ടാറിംഗ് ഉടനെ പൂര്‍ത്തിയാക്കിയില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച്  ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

കോവിഡ് ആയതിനാലും മഴ പെയ്തതും നിർമാണ  പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. 

MORE IN NORTH
SHOW MORE
Loading...
Loading...