പശുക്കളിൽ ചർമ മുഴ വ്യാപിക്കുന്നു; പാൽ ലഭ്യതയും കുറഞ്ഞു; ദുരിതം

cow-19
SHARE

കാസർകോട് ജില്ലയിൽ പശുക്കളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു. വ്രണങ്ങളുണ്ടായി കന്നുകാലികൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രോഗം പടർന്നതോടെ പാൽ ലഭ്യതയിലും വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. 

ജില്ലയിൽ കന്നുകാലി ഫാമുകളിലെ കാഴ്ചകൾ വേദനാജനകമാണ്. ശരീരം മുഴുവൻ വ്രണങ്ങളുമായി അവശനിലയിൽ കിടക്കുകയാണ് പശുക്കൾ. പശുക്കളിലെ ചർമ മുഴ രോഗത്തെ പ്രതിരോധിക്കുവാൻ കൃത്യമായ മരുന്ന് ലഭ്യമല്ലാത്തത് ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. മുഴകൾ പൊട്ടിയൊലിച്ച് മുറിവുണ്ടാകുന്നത് കന്നുകാലികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ തളർത്തുന്നു. ചർമ മുഴ രോഗം കാരണം പനിയും വിശപ്പില്ലായ്മയും ഉണ്ടായി കറവ പശുക്കളിൽ പാൽ ഗണ്യമായി കുറയുകയാണ്.

പോക്സ് രോഗം വരുത്തുന്ന വൈറസുകൾക്ക് സമാനമായ വൈറസുകളാണ് രോഗം പരത്തുന്നത്. പ്രാണികളെ അകറ്റുന്ന ലേപനങ്ങൾ പുരട്ടി പുഴുവരിക്കാതെ നോക്കുവാനാണ് നിലവിൽ വെറ്റിനറി ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.

MORE IN NORTH
SHOW MORE
Loading...
Loading...