ക്ലാസുകൾ മടുക്കുന്നു; പഠനം രസകരമാക്കാൻ ഗ്രാഫിക്സുമായി അധ്യാപകർ

graphics-19
SHARE

ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആകര്‍ഷകമാക്കാന്‍ ഗ്രാഫിക്സ് അവതരണത്തിന്റെ സഹായം തേടുകയാണ് അധ്യാപകര്‍. എല്‍.കെ.ജി വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുത്തു തുടങ്ങിയപ്പോഴാണ് അധ്യാപകര്‍ ഗ്രാഫിക്സുകള്‍ ഉറപ്പാക്കി തുടങ്ങിയത്. 

മൊബൈല്‍ ഫോണിന്റേയും ലാപ്്ടോപിന്റേയും സ്ക്രീനുകളില്‍ നോക്കിയിരുന്നത് ദൈനംദിനം പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മടുപ്പുണ്ടാകുക സ്വാഭാവികമാണ്. ഇത്തരം ക്ലാസുകള്‍ എങ്ങനെ രസകരമാക്കാമെന്ന ചിന്തയാണ് ഗ്രാഫിക്സ് സഹായത്തില്‍ കലാശിച്ചത്. യുവാക്കളുടെ സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്യൂസറി വികസിപ്പിച്ച ആപ്പായ ട്യൂട്ടറാണ് അധ്യാപകര്‍ ഇതിനായി ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും പ്രീലോഡു ചെയ്ത് ഗ്രാഫിക്സുകള്‍ ആപ്പില്‍ ലഭ്യമാണ്. 

തൃശൂര്‍ നഗരത്തിലെ ഇരുപത്തിയഞ്ചു വിദ്യാലയങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പിടിച്ചിരുത്തുകയെന്നത് അധ്യാപകര്‍ക്കും വെല്ലുവിളിയാണ്. ഇത്തരം ഓരോ പുതുമകള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിരന്തരം അവതരിപ്പിച്ച് രസകരമാക്കാനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് വിദ്യാലയങ്ങള്‍ എന്ന് പഴയപടിയാകുമെന്ന് ഉറപ്പില്ലാത്തിടത്തോളം ഇത്തരം മാര്‍ഗങ്ങള്‍ മാത്രമാണ് അധ്യാപകര്‍ക്ക് ആശ്രയം. 

MORE IN NORTH
SHOW MORE
Loading...
Loading...