അടിപ്പാതനിര്‍മാണം പാതിവഴിയിൽ; റെയില്‍വേ ഗേറ്റ് അടയ്ക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

elathoor-19
SHARE

സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണംപോലും പൂര്‍ത്തിയാകും മുന്‍പാണ് കോഴിക്കോട് എലത്തൂരില്‍ റെയില്‍വേ ഗേറ്റ് അടയ്ക്കാനായി ഉദ്യോഗസ്ഥരെത്തിയത്. അടിപ്പാത നിര്‍മാണം പൂര്‍ത്തിയായാലും ഗേറ്റ് അടയ്ക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

അടിപ്പാതനിര്‍മാണം പാതിവഴിയിലാണ്. പാളത്തിന്റെ അടിയില്‍ വഴി നിര്‍മിച്ചെങ്കിലും, അവിടേക്കുള്ള റോഡ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാന്‍ വൈകുന്നതാണ് കാരണം. വീതി കുറവായതിനാല്‍ ഒരേസമയം വലിയ വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും കടന്നുപോകാന്‍ സാധിക്കില്ല. പരിഹാരം ഗെയ്റ്റ് അടയ്ക്കാതിരിക്കുകയോ അല്ലെങ്കില്‍ മേല്‍പാലം നിര്‍മിക്കുകയോ ചെയ്യുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.

കോഴിക്കോട് ബൈപ്പാസിനും ദേശീയപാതയ്ക്കും ഇടയില്‍ മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്തിന്റെ ഏക പ്രധാന പാതയാണ് മുന്നൊരുക്കമില്ലാതെ റെയില്‍വേ അധികൃതര്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...