എലത്തൂര്‍ റെയില്‍വേ ഗേറ്റ് പൂട്ടരുത്; ഇടപെട്ട് കലക്ടർ

elathurrailway-03
SHARE

പ്രത്യേക സമിതിയുടെ നിര്‍ദേശങ്ങള്‍ ലഭിക്കുംവരെ കോഴിക്കോട് എലത്തൂര്‍ റെയില്‍വേ ഗേറ്റ് പൂട്ടരുതെന്ന് 

ജില്ലാ കലക്ടറുടെ നിര്‍ദേശം. ഗേറ്റ് പൂട്ടാനുള്ള റെയില്‍വേയുടെ ശ്രമത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ കലക്ടറെ സമീപിച്ചതോടെയാണ് നടപടി.   

ഇന്നലെ സ്ഥലം സന്ദര്‍ശിച്ച കലക്റുടെ മുന്‍പില്‍ ഗെയ്റ്റ് പൂട്ടുന്നതിനെതിരെ കടുത്ത നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അങ്ങനെയാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു. ഗെയ്റ്റ് പൂട്ടുന്നതിനെ എല്ലാവരും എതിര്‍ത്തു. ഇനി പൂട്ടണമെങ്കില്‍തന്നെ മേല്‍പാലം നിര്‍മിച്ചശേഷം പൂട്ടാമെന്ന് നാട്ടുകാരറിയിച്ചു. ഇതോടെയാണ് കലക്ടര്‍ തല്‍സ്ഥിതി തുടരാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചത്. 

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും റെയില്‍വേയുടെയും അഭിപ്രായം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിക്കും. നിര്‍ദേശങ്ങള്‍ റെയില്‍വേയ്ക്കും സര്‍ക്കാരിനും കൈമാറും. 

സമീപത്ത് പ്രവര്‍ത്തികുന്ന പൊതുമേഖലാ എണ്ണ കമ്പനിയുടെ സഹായംകൂടി സ്വീകരിച്ച് മേല്‍പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...