ടാറ്റാ കോവിഡ് ആശുപത്രിയിലെ ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു; ദുരിതം

tata-10
SHARE

കാസർകോട്ടെ ടാറ്റാ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിൽനിന്ന് ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ഇടയ്ക്കിടെ മഴയുള്ളതിനാൽ  മാലിന്യമൊഴുകി ജലാശയങ്ങളിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്. അസഹനീയമായ ദുർഗന്ധവും പ്രദേശമാകെയുണ്ട് 

ചട്ടഞ്ചാലിൽ ടാറ്റാ ഗ്രൂപ്പ് നിർമിച്ചു സർക്കാരിന് കൈമാറിയ കോവിഡ് ആശുപത്രിയിലെ ശുചിമുറി മാലിന്യങ്ങളാണ് ഇങ്ങനെ പുറത്തേക്ക് ഒഴുകുന്നത്. അവസ്ഥ ഇങ്ങനെയായിട്ട് ദിവസങ്ങൾ പലതു പിന്നിട്ടു. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ മാലിന്യങ്ങൾ വളരെ വേഗം താഴേക്കൊഴുകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും സ്ഥിതി ഗുരുതരമാക്കി. മഴയത്ത് ചെറിയ തോടുകൾ രൂപപ്പെട്ട് മാലിന്യങ്ങൾ കലർന്ന വെള്ളം ചന്ദ്രഗിരിപ്പുഴ വരെ എത്താനുള്ള സാധ്യതയുമുണ്ട്. കുന്നിനു താഴെയുള്ള വീടുകളിലെ ജലാശയങ്ങളിലും മാലിന്യം എത്തിപ്പെട്ടെക്കാം.

മാലിന്യം കലർന്ന വെള്ളം പലയിടങ്ങളിലും കെട്ടിനിൽക്കുന്നതിനാൽ  അസഹനീയമായ ദുർഗന്ധവും പ്രദേശത്തുണ്ട്. ദുരവസ്ഥ ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ഉടൻ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

MORE IN NORTH
SHOW MORE
Loading...
Loading...