പഴശ്ശി മ്യൂസിയത്തിലും പാർക്കിലും കാട്ടാന ശല്യം രൂക്ഷം; സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ

pazhassi-07
SHARE

പഴശിരാജ വീരചരമം പ്രാപിച്ച വയനാട് പുല്‍പ്പള്ളി മാവിലാംതോട് മ്യൂസിയത്തിലും പാര്‍ക്കിലും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം വേലി തകർത്ത് അകത്തു കടന്ന കാട്ടാന പാർക്കിൽ നാശമുണ്ടാക്കിയിരുന്നു. പ്രതിരോധമാര്‍ഗങ്ങളില്ലെന്നാണ് ആക്ഷേപം.

പഴശ്ശിരാജയുടെ സ്മരണ നിലനില്‍ക്കുന്നയിടം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. എന്നാല്‍ വന്യമൃഗശല്യം ഭീഷണിയാണ്. കഴിഞ്ഞ ദിവസം കന്നാരംപുഴ കടന്ന് പാർക്കിന്റെ വേലി തകർത്ത് അകത്തുകടന്ന ആന പുറത്തേക്കു പോകാനാകാതെ കുടുങ്ങി. പിന്നീട് മറുഭാഗത്തെ വേലിതകർത്താണ് പുറത്തുകടന്നത്. വനാതിർത്തിയിലെ തൂക്കുവേലി കടന്നാണ് ആന പാർക്കിലെത്തിയത്. മുമ്പും പാർക്കിൽ കാട്ടാന കയറിയിരുന്നു. പല ഭാഗത്തും ഇരുമ്പ് വേലി തള്ളിയിട്ടു.‍ മതിൽ നിർമിക്കുകയോ മറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. 

ലക്ഷക്കണക്കിന് രൂപ മുടക്കിയെങ്കിലും പാര്‍ക്കില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമുണ്ട്. വെളിച്ചമില്ലാത്തതാണ് പ്രധാന പ്രശ്നം. രാത്രി കാവലിന് ആളെ നിയമിക്കുന്നതും ലൈറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനവും നടപ്പായില്ല.

MORE IN NORTH
SHOW MORE
Loading...
Loading...