റെയിൽ പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കാൻ അനുമതി വൈകുന്നു; പ്രതിസന്ധി

kottachery-07
SHARE

റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായി കാസര്‍കോട് കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലം നിര്‍മാണം. റെയില്‍ പാളത്തിന് മുകളില്‍ ഗര്‍ഡര്‍ സ്ഥാപിക്കാനുള്ള അനുമതിയാണ് വൈകുന്നത്. 

ഇരുവശത്തുനിന്നുള്ള പാലം നിര്‍മാണം തൊണ്ണൂറുശതമാനവും പൂര്‍ത്തിയായി. പക്ഷേ റയില്‍പാളത്തിന് മുകളില്‍ ഇവ കൂട്ടിമുട്ടിക്കാനുള്ള അനുമതി ലഭിച്ചില്ല. ആറുമാസം മുന്‍പ് തന്നെ സ്ഥാപിക്കാനുള്ള ഗര്‍ഡറുകള്‍ കരാറുകാരന്‍  എത്തിച്ചിരുന്നു. ഇതോടെ മറ്റ് നിര്‍മാണങ്ങള്‍ അടുത്തമാസം അവസാനം പൂര്‍ത്തിയായാലും പാലം ഉപയോഗിക്കാന്‍ കഴിയില്ല. 

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് പാലം തുറന്ന് നല്‍കണമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷമാണ് മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ മേല്‍പാല നിര്‍മാണം ആരംഭിച്ചത്.

MORE IN NORTH
SHOW MORE
Loading...
Loading...