ബേപ്പൂര്‍ പുലിമുട്ട് ബീച്ച് മുഖം മിനുക്കുന്നു; വിനോദസ‍‍ഞ്ചാര സാധ്യത

beypore-wb
SHARE

വിനോദസ‍‍ഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ കോഴിക്കോട് ബേപ്പൂര്‍ പുലിമുട്ട് ബീച്ച് മുഖം മിനുക്കുന്നു. സഞ്ചാരികളെ കൂടുതല്‍ 

ആകര്‍ഷിക്കുന്നതിനൊപ്പം ചരിത്രരേഖകളും തനിമ ചോരാതെ നിലനിര്‍ത്തും. തദ്ദേശീയരുടെ വരുമാന മാര്‍ഗത്തിന് കൂടി അവസരം ലഭിക്കുന്ന നിര്‍മാണത്തിനാണ് രൂപം നല്‍കി യിട്ടുള്ളത്. 

ഉരു നിര്‍മാണത്തിന്റെ പകിട്ടറിയിക്കുന്ന മ്യൂസിയം. ചെറുതോണികളുടെയും കപ്പലുകളുടെയും ഇടകലര്‍ന്നുള്ള സഞ്ചാരം പകര്‍ത്താനുള്ള സെല്‍ഫി പോയിന്റ്. 

ഇരിപ്പിടങ്ങള്‍, നടപ്പാത, അലങ്കാര വിളക്കുകള്‍ തുടങ്ങി പഴമയും പുതുമയും അടയാളപ്പെടുത്തുന്ന നിര്‍മാണങ്ങളാണ് രൂപരേഖയിലുള്ളത്. തുറമുഖവുമായി 

ബന്ധപ്പെടുത്തി ക്രൂയിസ് കപ്പല്‍ സര്‍വീസിനും വാട്ടര്‍ ടൂറിസവും വികസനത്തില്‍പ്പെടും. ശുചിമുറിയുടെയും വിശ്രമ സ്ഥലത്തിന്റെയും പരിമിതി മറികടക്കാനും പുതിയ നിര്‍മാണത്തിലൂെട സാധിക്കും.  

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒന്‍പത് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും. ചാലിയാര്‍പുഴ കടലിലേക്ക് ഒഴുകിയെത്തുന്ന അഴിമുഖം കേന്ദ്രീകരിച്ചുള്ള പുലിമുട്ട് വികസനം സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. ബീച്ച് ടൂറിസം വികസനത്തിന്റെ ഒന്നാംഘട്ട 

നിര്‍മാണത്തിനായി 5.9 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 

MORE IN NORTH
SHOW MORE
Loading...
Loading...