പാലക്കാട് അപകടത്തിലായ വീട്ടിൽ ഭീതിയോടെ ഒരു കുടുംബം

mkd-house-02
SHARE

പാലക്കാട് തെങ്കര പഞ്ചായത്തിലെ ആനമൂളിയിൽ അപകടത്തിലായ വീട്ടിൽ ഭീതിയോടെ കഴിയുകയാണ് ഒരു കുടുംബം. കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ വീട് തകർന്നതാണ്.  പകരം വീട് അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതല്ലാതെ ഇനിയും നടപ്പായിട്ടില്ല.

തെങ്കര പഞ്ചായത്തിലെ ആനമൂളി അഞ്ചാംവാർഡിൽ താമസിക്കുന്ന പെട്ടിക്കൽ വിജയനും കുടുംബവുമാണ് വീടില്ലാതെ വിഷമിക്കുന്നത്. 

കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിലാണ് ഇവരുടെ വീടിന്റെ അടുക്കളയും ശുചിമുറിയും ഉൾപ്പെടെ തകർന്ന പോയത്. പ്രാണരക്ഷാർഥം  അടുത്തിടെവരെ മാറി താമസിച്ചത് ഒരു വാടക വീട്ടിലായിരുന്നു. ഇപ്പോൾ വാടക കൊടുക്കാനാകാതെ പഴയ വീട്ടിലേക്ക് തിരിച്ചു വന്നു. അപകടത്തിലായ വീട്ടിൽ താമസിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് വിജയൻ പറയുന്നു.   തകർന്ന വീട്ടിൽ താമസിക്കരുതെന്നും പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടാകുമെന്നും ഉദ്യോഗസ്ഥരും അറിയിച്ചതാണ്. പകരം വീടും സ്ഥലവും അനുവദിക്കാമെന്നും പറഞ്ഞു. പക്ഷേ നടപടികൾ വൈകുകയാണ്. 

സ്ഥലം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥർക്കും നേരത്തെ വീടിന്റെ ആവശ്യകത ബോധ്യപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ അനുമതിയായില്ല , ഫണ്ട് വന്നില്ല എന്ന മറുപടിയാണ് അടുത്തിടെ ഉദ്യോഗസ്ഥർ നൽകുന്നത്. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലാണ് പ്രദേശം. പഞ്ചായത്ത് , റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടൽ തേടുകയാണ് കുടുംബം. 

MORE IN NORTH
SHOW MORE
Loading...
Loading...