നാലാം ദിവസവും രാപ്പകല്‍ സമരം; ഫസ്നയെയും മകളെയും കയ്യൊഴിഞ്ഞ് ജില്ലാഭരണകൂടം

mall-strike-01
SHARE

കോഴിക്കോട് മഹിളാമാളില്‍ കുത്തിയിരുപ്പ് സമരം നടത്തുന്ന സംരഭകയായ ഫസ്ന അഷ്റഫിനെയും മകളെയും കയ്യൊഴിഞ്ഞ് ജില്ലാഭരണകൂടം. നാലാം ദിവസവും ഇവരുടെ രാപ്പകല്‍ സമരം തുടരുകയാണ്. 

മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് സമരം തുടരുമെന്ന് കരഞ്ഞുപറഞ്ഞിട്ടും അധികൃതരാരും ഈ സംരഭകയോടും മകളോടും കനിഞ്ഞില്ല. ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവുവിനോട് ഫോണില്‍ വിവരം അറിയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞിട്ട് നോക്കാം എന്നായിരുന്നു മറുപടി. മുന്നറിയിപ്പില്ലാതെ കടയിലെ വൈദ്യുതി വിച്ഛേദിക്കുകയും കച്ചവടം തുടരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെയാണ് ഫസ്ന രാപ്പകല്‍ കുത്തിയിരുപ്പ് സമരം തുടങ്ങിയത്. ദിവസം നാല് കഴിഞ്ഞിട്ടും മാള്‍ നടത്തിപ്പുകാരും ഇങ്ങോട്ട് തിരി‍ഞ്ഞ് നോക്കിയിട്ടില്ല. 

MORE IN NORTH
SHOW MORE
Loading...
Loading...