ഇടിഞ്ഞു താണ് ഹനുമാൻ മഠത്തിലെ കിണർ; സമീപത്തെ കെട്ടിടങ്ങൾക്കും വിള്ളൽ

templewell-17
SHARE

കോഴിക്കോട് മിഠായിത്തെരുവിലുള്ള ഹനുമാന്‍ മഠത്തിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.  ക്ഷേത്രത്തിനും അടുത്തുള്ള കെട്ടിടത്തിനും വിള്ളലുകള്‍ വീണിട്ടുണ്ട്. ഹനുമാന്‍ മഠത്തിന് പുറകിലുള്ള കിണറാണ് ഇടിഞ്ഞത്. കിണറിന് സമീപത്തേക്ക് പോകുന്നത് അപകടമാണ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കിണര്‍ ഇടിഞ്ഞതിന് പിന്നാലെ അടുത്തുള്ള കെട്ടിടത്തിനും വിള്ളലുകള്‍ വീണു. 

ബലക്ഷയം വന്ന കിണര്‍ നികത്താന്‍ കോര്‍പ്പറേഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത കെട്ടിടം വാടയ്കക്കെടുത്ത, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദീന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സ്റ്റേ ആയി. കെട്ടിടം ഇടിഞ്ഞുവീണാല്‍ ക്ഷേത്രത്തില്‍ എത്തുവര്‍ക്ക് മാത്രമല്ല അടുത്തുള്ള കടകളിലുള്ളവര്‍ക്കും അപകടം സംഭവിക്കും.  കിണര്‍ ഇടിഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ വീണ്ടും ഇടപെടുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...