ഗെയിൽ പദ്ധതി; കാസർകോട്ടെ പൈപ്പിടൽ പൂർത്തിയായി

gail-17
SHARE

കേരളത്തിന്‍റെ വികസനത്തിന് നാഴികക്കല്ലാകാന്‍ പോകുന്ന കൊച്ചി–മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈനിന്‍റെ കാസര്‍കോട്ടെ പൈപ്പിടല്‍ പൂര്‍ത്തിയായി. ഏറെ ദുര്‍ഘടമായ ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള പൈപ്പിടലാണ് പൂര്‍ത്തിയായത്. പ്രധാന പൈപ്പ്  ലൈനിന് തടസ്സം നേരിട്ടതിനാല്‍ താല്‍ക്കാലിക പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. 

ചന്ദ്രഗിരിപ്പുഴയുടെ ഇരുകരകളുമാണ് ഗെയില്‍ പൈപ്പ് ലൈനിന്‍റെ പണി പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന തടസ്സമായി നിന്നിരുന്നത്. പുഴയുടെ ഇരുവശങ്ങളിലും വലിയ കുന്നുകള്‍ ഉള്ളതിനാല്‍ ഏറെ പണിപ്പെട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദിനരാത്രങ്ങളുടെ അധ്വാനത്തില്‍ 340 മീറ്റര്‍ പൈപ്പിടാന്‍ ഏറെ ബുദ്ധിമുട്ടി.

ഉയര്‍ന്ന മര്‍ദത്തില്‍ വാതകം കടത്തിവിട്ടുകൊണ്ടുള്ള ഹൈഡ്രോ ടെസ്റ്റാണ് ഇനി നടത്തേണ്ടത്. ഇതും വിജയിക്കുന്നതോടെ പൈപ്പുകള്‍ തമ്മില്‍‍‍ ബന്ധിപ്പിക്കും. പുഴയുടെ അടിത്തട്ടില്‍ അര്‍ധവൃത്താകൃതിയില്‍ തുരങ്കം നിര്‍മിച്ച് പൈപ്പ് ഇടാനായിരുന്നു പദ്ധതി. എന്നാല്‍ തുരങ്കത്തില്‍ മണ്ണോ കല്ലോ വീണ് തടസ്സം നേരിട്ടു. ദിവസങ്ങളുടെ പരിശ്രമത്തിലും തടസ്സം നീക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് 24 ഇഞ്ച് പൈപ്പിന് പകരം താല്‍ക്കാലികമായി ആറ് ഇഞ്ച് പൈപ്പ് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയത്. പദ്ധതി കമ്മിഷനിങ് നടത്തിയാലും സ്ഥിരം പൈപ്പ് ലൈന്‍ നിര്‍മാണം ഇനിയും നടത്തേണ്ടതുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...