ജനവാസമേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണം; മൂന്നുപേര്‍ക്ക് പരുക്ക്; ഭീതി

pigattack-02
SHARE

കോഴിക്കോട് ചേലിയയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. വനത്തിനോട് ചേര്‍ന്നല്ലാത്ത ജനവാസമേഖലയില്‍  കാട്ടുപന്നിയെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം കോരപ്പുഴ നീന്തിക്കടന്നാണ് പന്നി രക്ഷപ്പെട്ടത്. 

മുണ്ടാടി മുക്കിലുണ്ടായ ആക്രമണത്തിലാണ് നാലാളുകള്‍ക്ക് പരുക്കേറ്റത്. തുവ്വക്കോട് സ്വദേശിനി ജാനകി, ജാനകിയുടെ സഹോദരി പുത്രന്‍ രതീഷ്, നാട്ടുകാരായ അജാസ് റഹ്മാന്‍, മുരളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. രതീഷും ജാനകിയും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പന്നി ആക്രമിച്ചത്.വയറിന് സാരമായി പരുക്കേറ്റ ജാനകി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കാടുമൂടിയ സ്ഥലങ്ങള്‍ വൃത്തിയാക്കി പന്നി ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസമേഖലയില്‍ പന്നിയിറങ്ങിയതിന്റെ കാരണം തേടുകയാണ് വനപാലകസംഘം.

MORE IN NORTH
SHOW MORE
Loading...
Loading...