കുഞ്ഞാലിമരയ്ക്കാര്‍ പാലത്തിന് അനുമതി; പ്രതിഷേധവുമായി നാട്ടുകാർ

vadakrabridge-02
SHARE

കോഴിക്കോട് ഇരിങ്ങല്‍ കോട്ടയ്ക്കലില്‍ നിന്ന് സാന്‍ഡ് ബാങ്ക്സിലേയ്ക്കുള്ള  കുഞ്ഞാലിമരയ്ക്കാര്‍ പാലത്തിന് അനുമതി ലഭിച്ചെങ്കിലും നിര്‍മാണം തുടങ്ങുന്നതിനെതിരെ നാട്ടുകാര്‍ തന്നെ രംഗത്ത്. തീരദേശപാതയുടെ അലൈന്‍മെന്‍റ് മാറ്റണമെന്ന് മാസങ്ങളായി മുറവിളി കൂട്ടുന്നതിനിടെയിലാണ് പഴയ അലൈന്‍മെന്‍റിലുള്ള റോഡിന് പുതിയ പാലം അനുവദിച്ചത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.  

59 കോടി രൂപയാണ് നിര്‍ദിഷ്ട കുഞ്ഞാലിമരയ്ക്കാര്‍ പാലത്തിനായി  വകയിരുത്തിയത്. തീരദേശ പാതയുടെ ഭാഗമായാണ് പാലം വരുക. എന്നാല്‍ കോട്ടയ്ക്കലിലെ റോഡ് അലൈന്‍മെന്‍റ് സംബന്ധിച്ച് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. അശാസ്ത്രീയമായ അലൈന്‍മെന്‍റിനെതിരെ നാട്ടുകാര്‍ നാളുകളായി പ്രക്ഷോഭപാതയിലാണ്. അതിനിടയില്‍ പഴയ അലൈന്‍മെന്‍റിലുള്ള പാതയിലെ പാലത്തിനായി തുക വകയിരുത്തിയത് നാട്ടുകാരെ ചൊടിപ്പിച്ചു. 

എന്നാല്‍ പാലത്തിന്‍റെ നിര്‍മാണം വൈകാതെ തുടങ്ങുമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ പ്രഖ്യാപനം. പാലം വരുന്നത് സാന്‍ഡ് ബാങ്ക്സ്, സര്‍ഗാലയ ഉള്‍പ്പെടുന്ന ടൂറിസം മേഖലയ്ക്കും മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

MORE IN NORTH
SHOW MORE
Loading...
Loading...