വെൽഫെയർ പാർട്ടി ബന്ധം; മുക്കം മുനിസിപ്പാലിറ്റിയിലെ യുഡിഎഫിൽ ഭിന്നത

mukkom-08
SHARE

വെല്‍ഫെയര്‍പാര്‍ട്ടി കൂട്ടുകെട്ടിനെ ചൊല്ലി മുക്കം മുനസിപ്പാലിറ്റിയില്‍ യുഡിഎഫില്‍ ഭിന്നത. വെല്‍െഫയര്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന 4 വാര്‍ഡുകളില്‍ വിമതര്‍ ജനകീയമുന്നണി രൂപീകരിച്ച് മത്സരിക്കും. ജനകീയ മുന്നണിയെ 4 വാര്‍ഡുകളിലും പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനം.

ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് ധാരണയാണ് മുക്കത്തെ രാഷ്ട്രീയം.ഇന്നലെ വരെ ഇടതിനൊപ്പം മത്സരിച്ച വെല്‍ഫെയര്‍പാര്‍ട്ടി ഇത്തവണ 4 വാര്‍ഡുകളില്‍ യുഡിഎഫിനൊപ്പമാണ്. ജമാഅത്തെ ബന്ധത്തില്‍ അലോസരമുള്ള കോണ്‍ഗ്രസിലെയും ലീഗിലെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും നാലിടത്തും യുഡിഎഫിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തും. ജനകീയമുന്നണിയെന്ന പേരില്‍ കളത്തിലിറങ്ങുന്ന വിമതരെ പിന്തുണയ്ക്കാനാണ് മുക്കത്ത് ഇടതുമുന്നണി തീരുമാനം.ലീഗിന് നിര്‍ണായക സ്വാധീനമുള്ള മറ്റൊരുവാര്‍ഡിലും വിമതരെ പിന്തുണയ്ക്കാനാണ് സിപിഎം നീക്കം.

മുക്കത്തെ 12 വാര്‍ഡുകളില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ അവകാശവാദം,കഴിഞ്ഞ ഇടതിനൊപ്പം നിന്ന് മൂന്നിടത്ത് മത്സരിച്ച് ജയിച്ചു. ഇത്തവണ ഒരു സീറ്റധികം കിട്ടി. വിമതനീക്കം ഫലംകാണില്ലെന്നാണ് വെല്‍ഫെയറുകാരുെട വിശ്വാസം. ആകെയുള്ള 33 സീറ്റില്‍ 19 എണ്ണവും ഇടതുവാര്‍ഡുകളാണ് 10 എണ്ണം യുഡിഎഫിനും 3 എണ്ണം വെല്‍ഫെയറിനുമുണ്ട്,ഇത്തവണ വെല്‍ഫെയര്‍ സഹായത്തോടെ അട്ടിമറി വിജയത്തിനാണ് യുഡിഎഫ് നീക്കം,ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപിയും രംഗത്തിറങ്ങി കഴിഞ്ഞു.

MORE IN NORTH
SHOW MORE
Loading...
Loading...