ജീവാമൃതമാകാൻ ജലജീവൻ പദ്ധതി; രാമന്തളി പഞ്ചായത്തിൽ തുടക്കമായി

ramanthali-08
SHARE

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് കണ്ണൂർ രാമന്തളി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സി.കൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. രാമന്തളി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പുതിയ പദ്ധതി ആശ്വാസമാകും. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം സി കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ധീൻ , വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ പി.കെ.ശ്രീവത്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പഞ്ചായത്തിലെ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.26 കോടി അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ് . നിലവിൽ  പഞ്ചായത്തിൽ 5328 വീടുകളാണുള്ളത്. ഇതിൽ 1302 വീടുകളിൽ കുടിവെള്ള കണക്ഷൻ ഉണ്ട് . ബാക്കിയുള്ള 4026 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായാണ് പതിനൊന്നു കോടിയോളം രൂപയുടെ ജല ജീവൻ പദ്ധതി നടപ്പാക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...