തടയണ തകര്‍ന്നിട്ട് രണ്ടുവര്‍ഷം; പഞ്ചായത്ത് ഇടപെടുന്നില്ലെന്ന് ആക്ഷേപം

puthesserrywater-04
SHARE

പാലക്കാട് പുതുശേരി ചെല്ലങ്കാവ് മേഖലയിലെ തടയണ തകര്‍ന്നിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തിയ മണ്ണ് നെല്‍കൃഷിയെയും ഇല്ലാതാക്കി. കര്‍ഷകരുെട പരാതിയില്‍ പഞ്ചായത്ത് ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

കര്‍ഷകരെ സഹായിക്കാന്‍ കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനം സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 2016 ലാണ് ചെല്ലങ്കാവ് മേഖലയില്‍ ചെക്ഡാം നിര്‍മിച്ചത്‌. പദ്ധതി കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനപ്പെടാതിരിക്കെ 2018 ലെ പ്രളയത്തില്‍ ചെക്ഡാമിന്റെ ഒരുവശം തകര്‍ന്നു. സമീപമുളള പാടങ്ങളിലേക്ക് വെളളം കുത്തിയൊലിച്ച് വ്യാപകനഷ്ടമു ഇപ്പോള്‍ പാടങ്ങളില്‍ ഭാരതപ്പുഴയിലെപോലെ മണല്‍ കിടക്കുകയാണ്. എഴുപതേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. ചെക്ഡാം പ്രദേശത്തു നിന്ന് ഇതിനിടെ ചിലര്‍ മണ്ണ് കടത്തിയെങ്കിലും ആരും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

ചെക്ഡ‍ാമിന്റെ പ്രയോജനം ലഭിച്ചതുമില്ല, നിലവിലുണ്ടായിരുന്ന കൃഷി ഇല്ലാതാവുകയും ചെയ്തു. മേഖലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷിയുളളത്. പഞ്ചായത്തും ജലസേചനവകുപ്പുമാണ് കര്‍ഷകരുടെ പരാതിയില്‍ പരിഹാരം കാണേണ്ടത്.

MORE IN NORTH
SHOW MORE
Loading...
Loading...