ദേശീയപാത വികസനം; ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാര വിതരണം തുടങ്ങി

nhland-03
SHARE

ദേശീയപാത വികസനത്തിന് മലപ്പുറം ജില്ലയില്‍ ഭൂമി വിട്ടു നല്‍കിയവര്‍ക്കുളള നഷ്ടപരിഹാരത്തിന്റെ വിതരണം ആരംഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ദേശീയപാത വികസനത്തിനായി ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായത്.

ദേശീയപാത വികനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയപ്പോള്‍ മലപ്പുറത്തെങ്ങും വലിയ ചെറുത്തു നില്‍പും പ്രതിഷേധവുമാണ് ഉയര്‍ന്നത്. അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയപാത ഭൂമി ഏറ്റെടുക്കലിന്  വേണ്ടി മാത്രമായി ഡെപ്യൂട്ടി കലക്ടറേയും ചുമതലപ്പെടുത്തി. ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായ മലപ്പുറത്ത് മറ്റു ജില്ലകളേക്കാളും മുന്‍പെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാവുകയാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു.

നാട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഒരു വിഭാഗം ബോധപൂര്‍വം ആസൂത്രണം ചെയ്തതാണ് ദേശീയപാത സമരമെന്നാണ് സര്‍ക്കാര്‍ വാദം. മലപ്പുറം ജില്ലയിലൂടെ 77 കിലോമീറ്റര്‍ ദേശീയപാതയാണ് കടന്നുപോയത്. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണാണ് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.

MORE IN NORTH
SHOW MORE
Loading...
Loading...