മരം മുറിച്ചുമാറ്റാനുള്ള ലേലത്തില്‍ ആരും പങ്കെടുക്കുന്നില്ല; പാത നവീകരണം വൈകുന്നു

NHtree-01
SHARE

ദേശീയപാതയ്ക്ക് നടുവിലെ മരം മുറിച്ചുമാറ്റാനുള്ള ലേലത്തില്‍ ആരും പങ്കെടുക്കാത്തതിനാല്‍ പാത നവീകരണം വൈകുന്നു. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയിലെ മലാപ്പറമ്പിനും കുന്നമംഗലത്തിനും ഇടയിലുള്ള ഭാഗത്താണ് ടാറിങ് മുടങ്ങിയത്. 

അപകട മേഖലയായ ഇവിടെ പുതിയ പാലം നിര്‍മിച്ചാണ് റോഡിന് വീതി കൂട്ടുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും മരം അവിടെ തന്നെ നില്‍ക്കുന്നു. വനംവകുപ്പ് മുപ്പത്തിയ്യായിരം രൂപ നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പ് നാലുവട്ടം ലേലം വിളിച്ചു. ആരും പങ്കെടുത്തില്ല. കാരണം മുറിക്കാനുള്ള ചിലവുപോലും മരം വിറ്റാല്‍ ലഭിക്കില്ല. ഇതോടെ നൂറ് മീറ്റര്‍ ഭാഗം ഒഴിവാക്കി കരാറുകാരന്‍ റോഡ് ടാര്‍ ചെയ്തു. 

ലേലം വിളിക്കാന്‍ ആരും വരാത്ത സാഹചര്യത്തില്‍ റോഡ് നിര്‍മാണം കരാറെടുത്ത കമ്പനിയെകൊണ്ടുതന്നെ മരം മുറിപ്പിക്കാനുള്ള ശ്രമങ്ങളും പൊതുമരാമത്ത് വകുപ്പ് തുടങ്ങിയിട്ടുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...