കാട്ടുപന്നി ശല്യം രൂക്ഷം; ദുരിതത്തിൽ കർഷകർ

aalapamfarm-03
SHARE

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍. കണ്ണൂര്‍ ആലപ്പടമ്പ് പഞ്ചായത്തിലെ കര്‍ഷകരാണ് വിളകള്‍ സംരക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നത്.  

കാടുവെട്ടിത്തെളിച്ചും പ്രതികൂല കാലാവസ്ഥയോടു പോരാടിയുമാണ് ഓരോ കര്‍ഷകരും കൃഷിയില്‍ വിജയം കൊയ്യുന്നത്. എന്നാല്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളെല്ലാം ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നികളും മറ്റ് വന്യ മൃഗങ്ങളും നശിപ്പിക്കുന്നതിന്‍റെ വേദനയിലാണ് കര്‍ഷകര്‍. കണ്ണൂര്‍ ആലപ്പടമ്പിലെ കര്‍ഷകരാണ് ദുരിതമേറെ അനുഭവിക്കുന്നത്. മരച്ചീനിയും ചേമ്പും ചേനയുമെല്ലാം കാട്ടുപന്നികളും മുള്ളന്‍ പന്നികളും നശിപ്പിച്ചു. കുന്നുമ്മല്‍ ബാലകൃഷ്ണന്‍, മാവിലാ വീട്ടുവളപ്പില്‍ പത്മനാഭന്‍ തുടങ്ങിയ കര്‍ഷകരുടെ കൃഷിയിടം പൂര്‍ണമായും കഴിഞ്ഞദിവസം നശിപ്പിച്ചു. 

കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ആവശ്യം. കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...