മുണ്ടേരിയിൽ സഹായവുമായി യൂത്തുകോൺഗ്രസ്; പഠനോപകരണങ്ങളെത്തിച്ചു

tribeyouthmpm-02
SHARE

പ്രളയത്തില്‍ എല്ലാം നഷ്ടമായ മുണ്ടേരി വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങളും പഠനോപകരണങ്ങളുമെത്തി. വനത്തിനുളളിലെ 4 കോളനികളിലെ ദുരിതജീവിതം വ്യക്തമാക്കുന്ന മനോരമ ന്യൂസ് ക്യാംപയിനു പിന്നാലെ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് സഹായവുമായെത്തിയത്.

ഒാണ്‍ പഠനത്തില്‍ മറ്റു കുട്ടികള്‍ക്കൊപ്പം എത്താനാവാതെ പ്രയാസത്തിലാണ് മുണ്ടേരി വനത്തിനുളളില്‍ കഴിയുന്ന ആദിവാസി വിദ്യാര്‍ഥികള്‍. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഒപ്പം കോളനിക്കാര്‍ക്ക് വസ്ത്രങ്ങളും ചാലിയാറിലെ ചങ്ങാടം കടന്നെത്തി.

യൂത്തു കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായാണ് സഹായമെത്തിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.

  

വാണിയംപുഴ, തരിപ്പൊട്ടി, ഇരുട്ടുകുത്തി കോളനിക്കാര്‍ക്കാണ് സഹായം ലഭിച്ചത്. സിവില്‍ സര്‍വീസ് പരിശീലനത്തിന് ഒരുങ്ങുന്ന ഗീതുവിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

MORE IN NORTH
SHOW MORE
Loading...
Loading...