പ്രളയത്തിൽ ശുദ്ധജല പദ്ധതി തകർന്നു; കുടിവെള്ളമില്ലാതെ ഇലച്ചിവഴി ഊരുകാർ

attapapdi-03
SHARE

പ്രളയത്തില്‍ തകര്‍ന്ന ശുദ്ധജലപദ്ധതിയുടെ പുനരുദ്ധാരണം പാതിവഴിയില്‍ നിലച്ചതോടെ അട്ടപ്പാടി ഇലച്ചിവഴി ഉൗരില്‍ കുടിവെളളക്ഷാമം രൂക്ഷം. ഇരുനൂറിലധികം കുടുംബങ്ങളാണ് ഉൗരിലുളളത്.

പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി ഉൗരിലേക്ക് ഭവാനിപ്പുഴയില്‍ നിന്നാണ് വെളളം എത്തിക്കേണ്ടത്. ശുദ്ധജലപദ്ധതിയുെട പ്രവര്‍ത്തനം നിലച്ചതോടെ കുടിവെളളത്തിനായി ഉൗരിലുളള ഇരുനൂറിലധികം കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നു.

2018 െല പ്രളയമാണ് ജലവിതരണ പദ്ധതിയെ ഇല്ലാതാക്കിയത്. ഭവാനിപ്പുഴയിലെ കിണറിന് ചുറ്റുമുളള മണ്ണ് ഒഴുകിപോയി. മോട്ടോറും പമ്പും പുഴയുടെ അടിത്തട്ടില്‍ നിന്ന് ഉയരത്തിലാണ്. പൈപ്പും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. വൈദ്യുതി ബന്ധം ഇല്ലാതായി. ഇൗവര്‍ഷം അറ്റകുറ്റപ്പണികള്‍ക്കായി ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ അനുവദിച്ചെങ്കിലും പണി പൂര്‍ത്തിയായില്ല. 

പ്രവാസിമലയാളികളുടെ സഹായത്തോടെ പതിനഞ്ചു ലക്ഷം രൂപ ചെലവില്‍ 2017 ല്‍ പൂര്‍ത്തിയായ ശുദ്ധജലപദ്ധതിയാണിത്. ഉൗരിലുളളവര്‍ക്ക് വെളളം ലഭ്യമാക്കാന്‍ പദ്ധതിയുടെ അറ്റകുറ്റപ്പണി ഉടനടി ഉണ്ടാകണം. 

MORE IN NORTH
SHOW MORE
Loading...
Loading...