നടുവണ്ണൂര്‍–കൂട്ടാലിട റോഡിലെ വിചിത്ര നിർമാണങ്ങൾ ഉപേക്ഷിക്കുന്നു; മനോരമ ന്യൂസ് ഇംപാക്ട്

naduvannor-03
SHARE

കോഴിക്കോട് നടുവണ്ണൂര്‍–കൂട്ടാലിട റോഡിലെ വിചിത്ര നിര്‍മാണങ്ങള്‍ ഉപേക്ഷിച്ച് ശാസ്ത്രീയമായി നിര്‍മിക്കാന്‍ തീരുമാനം. ഉദ്യോഗസ്ഥ അനാസ്ഥമൂലം കിണര്‍ മൂടാതെ റോഡും വൈദ്യൂതി തൂണുകള്‍ മാറ്റാതെ ഓവുചാലും നിര്‍മിച്ചെന്ന മനോരമ ന്യൂസ് നാട്ടുവാര്‍ത്തയെതുടര്‍ന്നാണ് നടപടി. എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. 

ഒടുവില്‍ മനോരമ ന്യൂസ് വാര്‍ത്ത ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ചു. നോക്കാന്‍ അവരെത്തി. ചോദിക്കാന്‍ സ്ഥലം എംഎല്‍എയും. നിര്‍മാണം നടക്കുന്ന വഴി മുഴുവന്‍ എംഎല്‍എയും ഉദ്യോഗസ്ഥ സംഘവും പരിശോധിച്ചു. മൂടാത്ത കിണറും ഓവുചാലില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച വൈദ്യുതി തൂണുമെല്ലാം നേരിട്ട് കണ്ട് അനാസ്ഥ തിരിച്ചറിഞ്ഞു.

എംഎല്‍എയുടെ അധ്യക്ഷതയില്‍ കോട്ടൂര്‍ പഞ്ചായത്തോഫിസില്‍ അടിയന്തര യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തു. മൂന്ന് മാസത്തിനുള്ളില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനും ധാരണയായി.

MORE IN NORTH
SHOW MORE
Loading...
Loading...