ലാഭമില്ലെങ്കിൽ മറിപ്പുഴ ജലവൈദ്യുത പദ്ധതി ഒഴിവാക്കും; മലക്കം മറി‍ഞ്ഞ് കെ.എസ്.ഇ.ബി

marippuzha-03
SHARE

സ്ഥലം ഏറ്റെടുക്കാനായി നാട്ടുകാരെ കുടിയൊഴിപ്പിച്ച  മറിപ്പുഴ കുണ്ടൻ തോട് ജലവൈദ്യുത പദ്ധതി ലാഭകരമല്ലെങ്കിൽ ഒഴിവാക്കുമെന്ന് കെ.എസ്.ഇ.ബി. ടെൻണ്ടർ പൂർത്തീകരിച്ച ശേഷം  ലാഭകരമെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ സാധിക്കൂവെന്നും കെ.എസ്.ഇ.ബി മലക്കം മറിഞ്ഞു. മനോരമ ന്യൂസ് വാർത്താ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു കെ.എസ്.ഇ.ബി ചെയർമാൻ.

സ്ഥലം അളന്ന് കല്ലിട്ട് തിരിച്ച്, ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ വില നിശ്ചയിച്ച് സമ്മത പത്രവും എഴുതി വാങ്ങിയ ശേഷമാണ് കെ.എസ്‌.ഇ.ബിയുടെ മലക്കം മറിച്ചിൽ. 5 രൂപ നിരക്കിൽ വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കാൻ സാധിക്കുമെങ്കിൽ മാത്രമേ പദ്ധതി ലാഭകരമാകു. അതിൽ കൂടുതൽ ഉൽപ്പാദന ചെലവ് വരുമെങ്കിൽ പദ്ധതി ഉപേക്ഷിക്കും. ടെൻണ്ടർ എപ്പോൾ പൂർത്തീകരിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ കെ.എസ്.ഇ.ബി ലാഭവും നഷ്ടവും കണക്കാക്കി വരുന്നത് വരെ ജീവിതം കഴിച്ചുകൂട്ടാൻ വകയില്ലാതെ വലയുന്നത് 30 കുടുംബങ്ങളാണ്. തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ഇവർ സമരവുമായി തെരുവിലിറങ്ങിയാൽ സർക്കാരിനത് തിരിച്ചടിയാകും.

MORE IN NORTH
SHOW MORE
Loading...
Loading...