അശാസ്ത്രീയ മീഡിയൻ നിർമാണം; അങ്കമാലി- എയർപോർട്ട് റോഡിൽ അപകടം തുടർക്കഥ

median-03
SHARE

എംസി റോഡില്‍ അങ്കമാലി നായത്തോട് എയർപോർട്ട് ജംക്‌ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന സിഗ്നല്‍ സംവിധാനവും അശാസ്ത്രീയമായി നിര്‍മിച്ച മീഡിയനുമാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്. 

‌എംസി റോഡില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന വേങ്ങൂര്‍ നായത്തോട് ജംക്‌ഷനാണിത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് പരാതി. കൃത്യയതയില്ലാതെ മിന്നിമറയുന്ന സിഗ്നല്‍ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. രാത്രികാലങ്ങളില്‍ വേങ്ങൂര്‍ ഡബിള്‍ പാലം കടന്ന് വളഞ്ഞുവരുന്ന വാഹനങ്ങള്‍ മീഡിയനില്‍ തട്ടി മറയുന്നതും പതിവാണ്. 

മീഡിയനുകളില്‍ ഇന്‍ഡിക്കേറ്ററുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. സ്ഥലത്ത് വാഹനാപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...