എസ്കലേറ്ററും ലിഫ്റ്റും ഉള്‍പ്പെടുന്ന നടപ്പാലം കോഴിക്കോട് നഗരത്തിലൊരുങ്ങി

town-escaltor-02
SHARE

സംസ്ഥാനത്ത് ആദ്യമായി പൊതുഇടത്തില്‍ എസ്കലേറ്ററും ലിഫ്റ്റും ഉള്‍പ്പെടുന്ന നടപ്പാലം കോഴിക്കോട് നഗരത്തിലൊരുങ്ങി. പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് റോഡ് മുറിച്ചുകടക്കാനായി ആധുനിക രീതിയില്‍ നിര്‍മിച്ച നടപ്പാലം ഇന്ന്  മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. 

ഇത് സാധാരണ നടപ്പാലമല്ല. മൂന്ന് രീതിയില്‍ ഈ നടപ്പാലത്തില്‍ കയറാം. നാല്‍പത്തിമൂന്ന് പടികള്‍ ചവിട്ടി മുകളിലെത്താം അല്ലെങ്കില്‍ എസ്കലേറ്റര്‍വഴിയും കയറാം. ഈ രണ്ടുവഴിയും താല്‍പര്യമില്ലെങ്കില്‍ ലിഫ്റ്റിലും മുകളിലെത്താം. ഇരുവശത്തും ചില്ലുകളുള്ള പാലത്തിലൂടെ നഗരത്തിന്റെ കാഴചകള്‍ കണ്ട് മറുവശത്തേക്ക് നടക്കാം. അതിമനോഹരമായാണ് നടപ്പാലം നിര്‍മിച്ചിരിക്കുന്നത്. 

കേരളത്തില്‍ പലയിടത്തും നടപ്പാലങ്ങളുണ്ടെങ്കിലും. പലരും അതിലൊന്നും കയറാന്‍ കൂട്ടാക്കാതെ റോഡ് മുറിച്ചുകടക്കുകായണ് പതിവ്. പക്ഷേ ഇവിടെയെത്തുന്നവര്‍ നിര്‍ബന്ധമായും ഈ പാലത്തില്‍ കയറും. എസ്കലേറ്ററും ലിഫ്റ്റും ഒന്നുമല്ല കാരണം. അത് താഴേക്ക് നോക്കിയാല്‍ മനസിലാകും.

ഡിവൈഡറിന് മുകളിലൂടെ ഗ്രില്ലുകള്‍ സ്ഥാപിച്ച് കാല്‍നടയാത്ര തടസപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ പാതിവഴി പോയി മടങ്ങി മേല്‍പാലംവഴിതന്നെ മറുവശത്തേക്ക് പോകേണ്ടിവരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കോര്‍പറേഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം.

MORE IN NORTH
SHOW MORE
Loading...
Loading...