കോഴിക്കോട് അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുറപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കം

voterslist-02
SHARE

കോഴിക്കോട് കോര്‍പ്പറേഷനില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുറപ്പിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ഇരട്ട വോട്ടെന്ന് പ്രചരിപ്പിച്ച് ബോധപൂര്‍വം പലരെയും ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നാണ് യു.ഡി.എഫിന്റെ പരാതി. തോല്‍വി ഭയന്നുള്ള രാഷ്ട്രീയക്കളിയെന്ന് എല്‍.ഡി.എഫും ആരോപിച്ചു. 

കൃത്യമായ മേല്‍വിലാസം നല്‍കിയിട്ടും രണ്ടിടത്തെ താമസമെന്ന കാരണം പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയെന്നാണ് യു.ഡി.എഫിന്റെ പരാതി. ഉദ്യോഗസ്ഥരോട് വിവരം ആരാഞ്ഞാല്‍ രണ്ടിടത്തും വോട്ടവകാശമുണ്ടെന്നായിരിക്കും മറുപടി. അന്തിമ പട്ടിക പരിശോധിച്ചപ്പോഴാണ് പലരും സമ്മതിദാനം നിറവേറ്റാന്‍ കഴിയാനാകില്ലെന്ന് തിരിഞ്ഞത്. കൂട്ടിച്ചേര്‍ക്കലിനുള്ള അവസാന ദിവസമെന്ന അറിയിപ്പ് വന്നതോടെ കോര്‍പ്പറേഷന് മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്നുള്ള തിരക്ക്. തര്‍ക്കം കൈയ്യാങ്കളിയില്‍ വരെയെത്തി. 

വീണ്ടും തോല്‍വി ഉറപ്പായതോെട അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. പലതവണ അവസരം നല്‍കിയിട്ടും പിഴവ് പരിഹരിക്കാന്‍ തയാറാകാതിരുന്നവര്‍ അവസാന മണിക്കൂറില്‍ ബോധപൂര്‍വം സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. കുറ്റമറ്റ രീതിയിലാണ് പട്ടിക തയാറാക്കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മേയര്‍ അറിയിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...