അര്‍ധ അതിവേഗ റെയില്‍ പാതയ്ക്കെതിരെ പ്രതിഷേധം

krailudf-02
SHARE

നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പാത കടന്നുപോകുന്ന കോഴിക്കോട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങള്‍ യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളോടും ജനപ്രതിനിധികളോടും ചര്‍ച്ച നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ–റെയില്‍ പദ്ധതി പ്രഖ്യാപിച്ചതെന്ന് സംഘം കുറ്റപ്പെടുത്തി.

വടകര കൈനാട്ടിമുതല്‍ കോഴിക്കോട് നഗരപരിധിവരെയായിരുന്നു സന്ദര്‍ശനം. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങള്‍ എവിടെ പോയാലും പ്രശ്നമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എം.കെ.മുനീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. 

കുടിയിറക്കപ്പെടുന്നവരുടെ വാക്ക് കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാരിനെതിരെയുള്ള പോരാട്ടമാണിതെന്ന് എംകെ.രാഘവന്‍ എം.പി. വ്യക്തമാക്കി.  വരുന്ന ഞായറാഴ്ച പദ്ധതി പ്രദേശത്ത് നില്‍പ്പ് സമരവും സംഘടിപ്പിക്കും.

MORE IN NORTH
SHOW MORE
Loading...
Loading...