പ്രളയമെല്ലാം കവർന്നു; ജീവിതം കുടിലിലും ഏറുമാടത്തിലും; ഗീതുവിന് പഠിച്ചുയരണം

geethu-19
SHARE

പ്രളയത്തില്‍ വീടും ഭൂമിയുമടക്കം എല്ലാം നഷ്ടമായി കുടിലിലും ഏറുമാടത്തിലുമായി ജീവിച്ചു തീര്‍ക്കുന്ന മലപ്പുറം നിലമ്പൂര്‍ മുണ്ടേരി വനത്തിലെ  ആദിവാസികളുടെ പ്രതിനിധിയാണ് സിവില്‍ സര്‍വീസ് പരീക്ഷക്കൊരുങ്ങുന്ന ഗീതു. മനസിരുത്തി പഠിക്കാന്‍ പോലും സൗകര്യമില്ലെന്ന് പറയുന്ന ഗീതുവിനേപ്പോലെ ഒട്ടേറെ വിദ്യാര്‍ഥികള്‍ വേറേയമുണ്ട് ഈ വനത്തിനുളളില്‍. 

ഗീതുവിന് പഠിച്ചു മുന്നേറണമെന്നുണ്ട്.  പ്രളയത്തില്‍ വീടു നഷ്ടമായ കുടുംബം മറ്റു കോളനിക്കാര്‍ക്കൊപ്പം താല്‍ക്കാലിക കുടില്‍ കെട്ടിയാണ് കഴിഞ്ഞ ഒരു വര്‍ഷമായി കഴിയുന്നത്. സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ മിന്നാമിനുങ്ങു വെളിച്ചാണ് പഠിക്കാനും വീട്ടാവശ്യത്തിനുമെല്ലാം ആകെ ആശ്രയം. പകല്‍ സമയത്ത് പ്ലാസ്റ്റിക് ഷീറ്റിന്റെ ചൂടുകൊണ്ട് പ്രയാസം.  രാത്രിയായാല്‍ കാട്ടാനക്കൂട്ടമടക്കം മുറ്റത്തെത്തും. അമ്മയേയും കൂട്ടി ഏറുമാടത്തില്‍ കയറിയാണ് സ്വയംരക്ഷ.

കൊച്ചിയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതും ബാറ്ററി ഇല്ലാത്തതുമെല്ലാം ഒാണ്‍ലൈന്‍ പഠനത്തേയും ഹാജറിനേയുമെല്ലാം ബാധിക്കുന്നുണ്ട്. അടച്ചുറപ്പുളള വീടിനൊപ്പം ശുചിമുറിയും വൈദ്യുതിയും വെളളവുമടക്കം ഒന്നുമില്ലാത്തതിന്റെ പ്രയാസം അനുഭവിക്കുന്ന ഗീതുവിനേപ്പോലെയുളള ഒട്ടേറെ സ്ത്രീകളും വിദ്യാര്‍ഥികളും കോളനിയില്‍ വേറേയുമുണ്ട്. വനം ഉദ്യോഗസ്ഥരുടെ അനാവശ്യ വാശി ഒഴിവാക്കിയാല്‍ താല്‍ക്കാലിക ശുചിമുറികളെങ്കിലും അതിവേഗം സ്ഥാപിക്കാനാകും.

MORE IN NORTH
SHOW MORE
Loading...
Loading...