നെല്‍ക്കൃഷിക്ക് മരുന്നടിക്കാന്‍ ജോലിക്കാരെ കിട്ടിയില്ലെങ്കില്‍ പേടിക്കേണ്ട ഡ്രോൺ വരും

drone-paddy-04
SHARE

നെല്‍ക്കൃഷിക്ക് രോഗപ്രതിരോധത്തിനുള്ള മരുന്നടിക്കാന്‍ ജോലിക്കാരെ കിട്ടിയില്ലെങ്കില്‍ പേടിക്കേണ്ട. വയനാട് കൃഷി വിഞ്ജാന കേന്ദ്രമാണ് ഡ്രോൺ ഉപയോഗിച്ച് വയലില്‍ സൂക്ഷ്മ മൂലകപ്രയോഗം പരീക്ഷിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന് നഷ്ടമായ മണ്ണിന്റെ ഗുണങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം.

വയലില്‍ പണിയെടുക്കാന്‍ ആളെക്കിട്ടുന്നില്ല എന്നത് ഒരു പ്രശ്നമാണ്. വളപ്രയോഗം, കളപറിക്കൽ, രോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളി തുടങ്ങിയവയെല്ലാം പലപ്പോഴും മുടങ്ങാറുണ്ട്. കൂട്ടംകൂടി ജോലിയെടുക്കാന്‍ കോവിഡും തടസമാകുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ മരുന്ന് തളിയാണ് വയനാട് കൃഷി വിഞ്ജാന കേന്ദ്രം നടത്തിയത്. കബനിക്കരയിലെപുല്‍പ്പള്ളി കൊളവള്ളി പാടശേഖരത്തിൽ സൂക്ഷ്മമൂലക മിശ്രിതങ്ങളാണ് തളിച്ചത്. മണ്ണ് പരിശോധിച്ചാണ് ഈ മിശ്രിതം തയാറാക്കിയത്.

പ്രളയത്തില്‍ മേല്‍മണ്ണ് നഷ്ടമായതിനെത്തുടര്‍ന്ന് ഇല്ലാതായ സൂക്ഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കാന്‍ ഈ മിശ്രിതത്തിന് കഴിയും.

ഡോ–അപർണ രാധാകൃഷ്ണൻ, വയനാട് കൃഷി വിഞ്ജാന കേന്ദ്രം. ഡ്രോണിന്റെ വേഗത, പറക്കുന്ന ഉയരം, മൂലകത്തിന്റെ അളവ് എന്നിവ കാർഷിക സർവകലാശാല ശാസ്ത്രജ്ഞരുടെ നിർദ്ദേശം പ്രകാരമാണ് നടന്നത്. കൂടുതല്‍ മേഖലകളില്‍ ഇതെത്തിക്കാനാണ് ശ്രമം.

MORE IN NORTH
SHOW MORE
Loading...
Loading...