ഡിജിറ്റലൈസേഷന്‍ പ്രവൃത്തികള്‍ വൈകിപ്പിച്ചത് കെല്‍ട്രോൺ: ഷാഫിപറമ്പിൽ

moinsshafi-04
SHARE

പാലക്കാട് ഗവണ്‍മെന്റ് മോയന്‍ സ്കൂളിലെ ഡിജിറ്റലൈസേഷന്‍ പ്രവൃത്തികള്‍ വൈകിപ്പിച്ചത് കെല്‍ട്രോണും ചില ഉദ്യോഗസ്ഥരുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിദ്യാഭ്യാസ, ധനമന്ത്രിമാര്‍ ഇടപെട്ടിട്ടുപോലും നടപ്പാക്കുന്നില്ല. പദ്ധതി അട്ടിമറിക്കാനാണ് വ്യാജപരാതികളും ആരോപണങ്ങളുമെന്ന് എംഎല്‍എ പറഞ്ഞു.

പാലക്കാട് നഗരത്തിലുളള ഗവണ്‍മെന്റ് മോയന്‍സ് സ്കൂളിലെ ഡിജിറ്റലസൈസേഷന്‍ പ്രവൃത്തികള്‍ 2015 ല്‍ തുടങ്ങിയതാണ്.  കരാര്‍ ഏറ്റെടുത്ത ഹാബിറ്റാറ്റ് ആദ്യഘട്ടപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കെല്‍ട്രോണും, െഎടിഅറ്റ് സ്കൂള്‍ ഉദ്യോഗസ്ഥരും ഡിജിറ്റല്‍ ക്ളാസ് മുറിയിലേക്ക് വേണ്ട ഉപകരണങ്ങള്‍ കൈമാറാതെ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. വിദ്യാഭ്യാസവകുപ്പിെല ഫയല്‍ വ്യവസായ വകുപ്പിലേക്ക് അയച്ച് തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറയുന്നു.

വിദ്യാഭ്യാസധനമന്ത്രിമാര്‍ പദ്ധതിക്ക് ആവശ്യമായ അനുമതി നല്‍കിയിട്ടും, ചിലര്‍ രാഷ്ട്രീയലക്ഷ്യത്തോെട ഇടപെടുന്നു, രാജ്യസഭാ എംപിമാര്‍ അനുവദിച്ചതും, എംഎല്‍എ ഫണ്ടും ഉള്‍പ്പെടെ എട്ടുകോടി രൂപയാണ് ഡ‍ിജിറ്റലൈസേഷന് അനുവദിച്ചത്. ഇതിനോടകം രണ്ടേകാല്‍കോടി രൂപ ചെലവായി.

MORE IN NORTH
SHOW MORE
Loading...
Loading...